Skip to main content

എം.സി.എ പ്രവേശനപരീക്ഷ ജൂൺ 18 ന്

*അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷം മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന് അപേക്ഷിച്ചവർക്ക്  പ്രവേശനപരീക്ഷ ജൂൺ 18 ന് നടത്തും.  പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363364.

പി.എൻ.എക്‌സ്. 2603/2023

date