Skip to main content
103 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി.

വാർഷിക പദ്ധതികൾക്ക് അംഗീകാരമായി

103 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനകളുടെ സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെയാണ് ആസൂത്രണഭവൻ ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകരിച്ചത്.

ഗുരുവായൂർ നഗരസഭ അയ്യങ്കാളി ലേബർ ബഡ്ജറ്റ് ആൻഡ് ആക്ഷൻ പ്ലാനും അംഗീകരിച്ചു. നഗരസഞ്ചയ പദ്ധതികൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കി. പട്ടികവർഗ്ഗ, വനിത ഘടക പദ്ധതികൾ തുടങ്ങിയ വാർഷിക പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടന്നു.

ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം എൻ സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ ആസൂത്രണ സമിതി അംഗം അനൂപ് കിഷോർ, നഗരസഭ സെക്രട്ടറിമാർ, വാർഡ് കൗൺസിലർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date