Skip to main content

എടവനക്കാട് കൃഷിഭവനിൽ കർഷകചന്ത സംഘടിപ്പിച്ചു

 

കർഷകരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വില്പന നടത്തുന്നതിന്റെ ഭാഗമായി എടവനക്കാട് കൃഷിഭവനിൽ കർഷക ചന്ത സംഘടിപ്പിച്ചു.     പറവൂർ,വൈപ്പിൻ ബ്ലോക്കുകളിലെ 11 കൃഷിഭവനിലെ 110 കർഷകർ  ജൈവതീരം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ്  കർഷക ചന്ത ഒരുക്കിയിരിക്കുന്നത്. 
എടവനക്കാട് കൃഷിഭവനിൽ രാവിലെ ആരംഭിച്ച കർഷക ചന്തയ്ക്ക് നല്ല രീതിയിലുള്ള സ്വീകാര്യതയാണ്  ജനങ്ങളിൽ നിന്ന് ലഭിച്ചത്.
കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന കാർഷിക ഉത്‌പന്നങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളുമാണ് കർഷക ചന്ത വഴി വില്പന നടത്തുന്നത്.

പൊക്കാളി അരി,അവൽ,ഉണക്കച്ചെമ്മീൻ, പച്ചക്കറി,മഞ്ഞൾപൊടി, കുടംപുളി,മറ്റു കാർഷിക ഉൽപ്പന്നങ്ങൾ ഫുഡ് പ്രോഡക്റ്റ്സ് എന്നിവ മികച്ച ഗുണനിലവരത്തോടെ കർഷക ചന്ത വഴി വിപണനം നടത്തി. ഇനിമുതൽ എല്ലാ  വ്യാഴാഴ്ചയും കർഷകചന്ത സജീവമാക്കാൻ ജൈവതീരം ഫാർമേഴ്സ് പ്രൊഡ്യൂസർ  ഓർഗനൈസേഷൻ (എഫ്.പി.ഒ) തീരുമാനിച്ചു

date