Skip to main content

രദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്ന്; മൊത്തം ചെലവ് 160 കോടി

 

നൂറ്റാണ്ടിന്റെ സ്വപ്‌നമായ മുനമ്പം - അഴീക്കോട് പാലത്തിനു അനുബന്ധ ചെലവുകൾക്കുൾപ്പെടെ കിഫ്ബിയില്‍നിന്ന് അനുവദിച്ചത് മൊത്തം 160 കോടി രൂപ. പാലത്തിനു മാത്രം ചെലവ് 143.28 കോടി രൂപയാണ്. പാലത്തിനു മാത്രം നീളം 868.7 മീറ്റർ. അപ്രോച്ച് റോഡ് ഉള്‍പ്പെടെ മൊത്തം നീളം 1123.35 മീറ്ററാണ്. വീതി 15.70 മീറ്റര്‍. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളില്‍ ഒന്നായ ഈ പാലത്തില്‍ ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേര്‍ന്ന് 1.80 മീറ്റര്‍ വീതിയുള്ള സൈക്കിള്‍ ട്രാക്കും ആവശ്യത്തിനു വൈദ്യുതീകരണവും ഉണ്ടാകും.

ജലപാത സുഗമമാകുന്നതിന് പരമാവധി എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നതതലത്തിൽത്തന്നെ തീരുമാനങ്ങൾ കൈക്കൊണ്ടു. പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്റർ ആയി ഉയർത്തി. മത്സ്യബന്ധന യാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ ഒരു യാത്രാതടസവും ഉണ്ടാകില്ല. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്‌ജിംഗ്‌ നടത്തുന്നതിന് നാലുകോടി രൂപ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. 

എറണാകുളം, തൃശൂർ ജില്ലകളുടെ വികസനത്തിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനും വഴിയൊരുക്കുന്ന പാലം  ടൂറിസത്തിനും തീർത്ഥാടനത്തിനും ഏറെ സഹായകമാകും. മേഖലയിലെ മത്സ്യവ്യവസായത്തിന്റെ അഭിവൃദ്ധിക്കും മുതൽക്കൂട്ടാകും.

date