Skip to main content

മാലിന്യം തള്ളൽ : 12 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ബുധനാഴ്ച (ജൂൺ 7) 12 കേസുകൾ രജിസ്റ്റർ ചെയ്തു . സിറ്റി പോലീസ് പരിധിയിലെ എളമക്കര, ഏലൂർ, എറണാകുളം ടൗൺ നോർത്ത്, ഫോർട്ട് കൊച്ചി, കടവന്ത്ര, മട്ടാഞ്ചേരി, പാലാരിവട്ടം, തൃക്കാക്കര, ഉദയംപേരൂർ, സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

 ചങ്ങമ്പുഴ പാർക്കിന് സമീപം സെന്റ് ജോർജ് സ്റ്റോർസിനു മുന്നിൽ വഴിയരികിൽ മാലിന്യം കൂട്ടിയിട്ടത് കണ്ടതിനെ തുടർന്ന് എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ -06-ഇ-7323 എന്ന മഹീന്ദ്ര ടാങ്കർ വാഹനത്തിൽ എത്തി  ചേരാനെല്ലൂർ കളമശ്ശേരി കണ്ടെയ്നർ റോഡിൽ പുതിയ ആനവാതിൽ ജംഗ്ഷനിൽ മാലിന്യം നിക്ഷേപിച്ചതിന് തോപ്പുംപടി കുരിയപ്പാറയിൽ വീട്ടിൽ കെ.എ ലെനി(52)നെ പ്രതിയാക്കി എലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കെ.എൽ -07-സി.ജെ 3266   ഹീറോ പാഷൻ മോട്ടോര്‍ വാഹനത്തിലെത്തി കലൂർ വൈലോപ്പിള്ളി ലൈൻ സ്റ്റേഡിയം ലിങ്ക് റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 കലൂർ മണപ്പാട്ടി പറമ്പ് റോഡിൽ 24×7 എന്ന പേരിൽ  പ്രവർത്തിക്കുന്ന കടയ്ക്കു മുന്നിൽ മാലിന്യം കൂട്ടിയിട്ടതിന് കടയുടെ ചുമതലക്കാരൻ പള്ളുരുത്തി നമ്പിയപുരം കടമാട്ടുപറമ്പ് വീട്ടിൽ സക്കീർ (29), തൃക്കണാർവട്ടം കാട്ടുങ്കൽ അമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന രേണുകാസ് ചപ്പാത്തി സെന്ററിന് മുൻപിൽ മാലിന്യം കൂട്ടിയിട്ടതിന് കടയുടെ ചുമതലക്കാരൻ തമിഴ്നാട് തൂത്തുക്കുടി സ്വദേശി എ. മുരുകരാജ് (38) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
 ഫോർട്ട് കൊച്ചി ഡെലിവറൻസ് ചർച്ച് റോഡിലുള്ള കനാലിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി കരിപ്പാലം 4/307 വീട്ടിൽ ടി.എ നൗഷാദി(45)നെ പ്രതിയാക്കി
 ഫോർട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കലൂർ കത്രിക്കടവ് റോഡിൽ കെട്ടുവള്ളം റസ്റ്റോറന്റിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് കണ്ടതിനെ തുടർന്ന് കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

 മട്ടാഞ്ചേരി ടി.ഡി സ്കൂളിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി 4/1012 വീട്ടിൽ ജി.  രാഹുലി(32)നെ പ്രതിയാക്കി മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 തമ്മനം പാലാരിവട്ടം റോഡിൽ ഹരിഹരസുത ക്ഷേത്രത്തിനു സമീപമുള്ള റോയൽ ബേക്കറിക്ക് മുൻവശം റോഡ് അരികിൽ മാലിന്യം കെട്ടിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് പാലാരിവട്ടം  പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 വാഴക്കാല പൈപ്പ് ലൈൻ റോഡിൽ കെന്നഡി മുക്കിൽ പ്രവർത്തിക്കുന്ന ഡി.ഡി സ്ക്രാപ്പ് എന്ന സ്ഥാപനത്തിനു മുൻവശം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് സ്ഥാപന ഉടമ തമിഴ്നാട് ധർമ്മപുരി സ്വദേശി ധർമ്മ(35)നെ പ്രതിയാക്കി തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 വൈക്കം - തൃപ്പൂണിത്തുറ റോഡിൽ സൗത്ത് പറവൂർ അതുല്യ നഗർ ബസ്റ്റോപ്പിന് സമീപം വഴിയരികിൽ മാലിന്യം നിക്ഷേപിച്ചത് കണ്ടതിനെ തുടർന്നും,  നടക്കാവ് മുളന്തുരുത്തി റോഡ് അരികിൽ മാലിന്യ നിക്ഷേപിച്ചത് കണ്ടതിനെ തുടർന്നും ഉദയംപേരൂർ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

date