Skip to main content

എൽ.ബി.എസിൽ സി പ്രോഗ്രാമിങ്

കോട്ടയം: സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ പ്ലസ് ടു പാസ് ആയവർക്കായി ഒരു മാസം  ദൈർഘ്യമുള്ള സി പ്രോഗ്രാമിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത കോഴ്‌സിൽ എല്ലാ എൻജിനീയറിംഗ് ബ്രാഞ്ചുകൾക്കും ആവശ്യമായ സി പ്രോഗ്രാമിങിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  പ്ലസ്ടുവിന്  എല്ലാ വിഷയങ്ങൾക്കും എ+ വാങ്ങുന്നവർക്ക് സ്‌കോളർഷിപ്പ് ഫീസ് ആനുകൂല്യം ലഭിക്കും. എസ്.എസ്.എൽ.സി. പാസ് ആയവർക്കായി ജൂണിൽ ആരംഭിച്ച ഡേറ്റ എൻട്രി  ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിലെ ഒഴിവുള്ള  സീറ്റുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഫോൺ നമ്പർ: 0481-2505900, 9895041706
 

date