Skip to main content

ഐ.എച്ച്.ആർ.ഡി. കോളജുകളിൽ പി.ജി. പ്രവേശനം

കോട്ടയം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡിയുടെ അടൂർ( (04734. 224076, 8547005045), ധനുവച്ചപുരം (0471-2234374, 9495877099), മാവേലിക്കര (0479-2304494, 0479- 2341020, 8547005046), കാർത്തികപ്പള്ളി (0479 2485370, 2485852, 8547005018), പെരിശ്ശേരി (0479- 2456499,8547005006) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 2023-24 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 1000/- രൂപ (എസ്.സി,എസ്.ടി 350/ രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ നൽകണം. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.inrd.ac.in യിൽ ലഭ്യമാണ്.

 

date