Skip to main content

ആലംപാടിയില്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുc

ചെങ്കള പഞ്ചായത്ത് നായന്മാര്‍മൂല -ആലംപാടി മിനി സ്റ്റേഡിയത്തിന് സമീപം  നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു.  ചെങ്കള പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് കളിക്കാനുള്ള വിവിധ ഉപകരണങ്ങളും പാര്‍ക്കിലുണ്ട്.പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ആറര ലക്ഷം രൂപ ചെലവഴിച്ചാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് സുരക്ഷിതമായി ഒഴിവ് സമയങ്ങളില്‍ പാര്‍ക്കില്‍ കളിക്കാന്‍ സാധിക്കുമെന്നും പാര്‍ക്ക് നവീകരിക്കുമെന്നും  ഖാദര്‍ ബദ്രിയ പറഞ്ഞു. ചെങ്കള പഞ്ചായത്ത് അംഗം റൈഹാന താഹിര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ഹസൈനാര്‍ ബദ്രിയ, മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, എന്‍.എ. അബൂബക്കര്‍, ജലീല്‍ എരുതുംകടവ്, ലത്തീഫ് നായന്മാര്‍മൂല, എന്‍.എ. താഹിര്‍, എന്‍.എ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു

 

date