Skip to main content

കുടുംബാരോഗ്യ കേന്ദ്രം പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

 

കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ വിജയൻ എം എൽ എ നിർവഹിച്ചു. കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ശ്രീധരൻ, രമേശൻ മണലിൽ, സാലി സജി, പഞ്ചായത്ത് അംഗങ്ങളായ മൊയ്തീൻ കുഞ്ഞ്, ലെനിഷ പി.കെ, എം.കെ ചന്ദ്രൻ, കെ പി വാസു, രാജു തോട്ടുംചിറ, സണ്ണി നെഴുവൻ കാട്ടിൽ, രവീന്ദ്രൻ അറക്കൽ, പി പ്രഭാകരൻ, സോജൻ ആലക്കൽ, എ എം ഹനീഫ, മെഡിക്കൽ ഓഫീസർ പി സുരേഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ യൂസഫ് വടക്കയിൽ എന്നിവർ സംസാരിച്ചു.

date