Skip to main content

ഒളവണ്ണയിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു 

 

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. കോട്ടുകുളത്ത് എൻ.എസ്.സ് റോഡ്, എൻ.എസ്.എസ് കയറ്റി റോഡ്, നാഗത്തുംപാടം എൻ.എസ്.എസ് റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നു കൊടുത്തത്. സംസ്ഥാന സർക്കാരിന്റെ ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾക്കുള്ള ഫണ്ട് അനുവദിച്ചത്. 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശേരി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുത്തലത്ത് റംല, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ, ബാബു കക്കാട്ട് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സബീല നടുവിലകത്ത് സ്വാഗതവും എൻ.വി സർജില നന്ദിയും പറഞ്ഞു.

date