Skip to main content

പട്ടികവർഗ/ഹെൽത്ത് പ്രൊമോട്ടർ നിയമനം

പട്ടികവർഗവികസന വകുപ്പിൽ പട്ടികവർഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സന്നദ്ധസേവനത്തിന് താത്പര്യമുള്ള പത്താംക്ലാസ് യോഗ്യതയുള്ള പട്ടിക വർഗ യുവതീ, യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യത മതി. 20നും 40നും ഇടിയിലാണ് പ്രായപരിധി. ഹെൽത്ത് പ്രൊമോട്ടർമാരുടെ നിയമനത്തിന് നഴ്‌സിംഗ് , പരാമെഡിക്കൽ കോഴ്‌സുകൾ, ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവിണ്യം നേടിയവർക്ക് മുൻഗണനയുണ്ടാകും. ജൂൺ 20 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിതുര, കുറ്റിച്ചൽ, നന്ദിയോട് എന്നിവിടങ്ങളിലെ ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസിലോ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

ഐ.റ്റി.ഡി.പി നെടുമങ്ങാട് 0472 2812557
ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസ് നെടുമങ്ങാട് 9496070346
ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസ് കാട്ടാക്കട 9496070344
ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസ് വാമനപുരം 9496070345

date