Skip to main content

യുവ ഉത്സവ്

 

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ എറണാകുളം ജില്ലാ മത്സരങ്ങൾ ജൂൺ 15ന് നടത്തും. കാലടി ശ്രീ ശങ്കര കോളേജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി. ചിത്രരചന, കവിതാരചന (മലയാളം), പ്രസംഗം (ഇംഗ്ലീഷ്, ഹിന്ദി), മൊബൈൽ ഫോട്ടോഗ്രാഫി, തിരുവാതിര എന്നിവയാണ് മത്സരയിനങ്ങൾ വിജയികൾക്ക് പ്രശസ്തിപത്രവും,  ക്യാഷ് അവാർഡും നൽകും. സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. 15 നും 29 നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 7012861486, 8714508255.

date