Skip to main content

പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി തൃശ്ശൂർ ജില്ലയിലെ പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പട്ടിക വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്കും കോർപ്പറേഷൻ നിഷ്കർഷിച്ച വരുമാന പരിധിയുള്ളവർക്കും 18 നും 55 നും മദ്ധ്യേ പ്രായമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.scstkeralacorporation. com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ - 0487 2331556

date