Skip to main content

പട്ടികവർഗ്ഗ പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ പട്ടികവർഗ്ഗ പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യാണ് അടിസ്ഥാന യോഗ്യത.

പി.വി.ടി.ജി/ അടിയ/പണിയ/പണ്ടാര വിഭാഗങ്ങൾക്ക് എട്ടാം തരമാണ് വിദ്യാഭ്യാസ യോഗ്യത. നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാകുന്നതാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. ജൂൺ 20 വൈകുന്നേരം അഞ്ചു മണിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന സമയം. ഫോൺ : 0480 2706100, 9496070362.

date