Skip to main content

വിദ്യാര്‍ഥികള്‍ക്കായി വാഹനങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജര്‍മാരുടെ യോഗം

 

നോര്‍ത്ത് പറവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്‌കൂള്‍ / കോളേജ് ഉടമസ്ഥതയില്‍ ഉള്ള വാഹനങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് മാനേജര്‍മാര്‍ക്കായി ജി പി എസ്, സുരക്ഷാ മിത്ര വെബ് സൈറ്റ്, വിദ്യാ വാഹന്‍ മൊബൈല്‍ ആപ്പ്  എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു മീറ്റിംഗ് ജൂണ്‍ 17ന് രാവിലെ 9 ന് നോര്‍ത്ത് പറവൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടത്തും. എല്ലാ സ്‌കൂള്‍ / കോളേജ് ബസ് മാനേജര്‍മാരുംഈ മീറ്റിംഗില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9188961442.

date