Skip to main content
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പുത്തൂർ ഗവ. വിഎച്ച്എസ്എസിലെ വിജയോത്സവം 2023 ഉദ്ഘാടനം ചെയ്തു

പഠനത്തിനൊപ്പം ജീവിതത്തിലും എ പ്ലസ് നേടണം: മന്ത്രി കെ രാജൻ

പുത്തൂർ ഗവ. വിഎച്ച്എസ്എസിൽ വിജയോത്സവം നടന്നു

ജീവിതത്തിലും എ പ്ലസ് കരസ്ഥമാക്കുന്ന തലമുറയായി വിദ്യാർത്ഥി സമൂഹം വളരണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പുത്തൂർ ഗവ. വിഎച്ച്എസ്എസിലെ വിജയോത്സവം 2023 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പഠനത്തിലൂടെ നേടുന്ന എ പ്ലസ് മാത്രം പോരാ. തളർച്ചകളിൽ പതറാതെ മാനോബലമുള്ളവരായി മാറണം. പുതുതലമുറ പുറംലോകവുമായി കൂടുതൽ സംവദിക്കണമെന്നും വായനയിലൂടെ അറിവ് നേടണമെന്നും വിദ്യാർത്ഥികളോടായി മന്ത്രി പറഞ്ഞു.

നാടിൻ്റെ അടയാളപ്പെടുത്തലായി രാജ്യാന്തരപ്രശസ്തിയിലേക്ക് പുത്തൂർ സ്കൂളെത്താൻ ഇനി അധികനാളില്ലെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു. ഈ മാറ്റങ്ങൾക്ക് അനുസൃതമായി സ്കൂൾ അന്തരീക്ഷം വിപുലപ്പെടണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിത്ത് പി എസ്, എച്ച് എസ് വിഭാഗം പ്രിൻസിപ്പാൾ മരകതം എസ്, വിഎച്ച്എസ് വിഭാഗം പ്രിൻസിപ്പാൾ ലിയ തോമസ് , ജി എൽ പി എസ് പ്രധാനാധ്യാപിക റിംസി ജോസ്, ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപിക ഉഷാകുമാരി കെ എ, പി ടി എ പ്രസിഡൻ്റ് എം. അരവിന്ദാക്ഷൻ, എം പി ടി എ പ്രസിഡൻ്റ് നിഷ ബിജു, മറ്റ് സ്കൂൾ അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date