Skip to main content
സംസ്ഥാനത്ത് 1000 സ്വപ്ന ഭവനങ്ങളും ഇരിങ്ങാലക്കുട മണ്ഡലത്തിൽ 10 സ്വപ്നഭവനങ്ങളും എൻഎസ്എസ് യൂണിറ്റിന്റെ മുൻകൈയിൽ  യാഥാർത്ഥ്യമാവുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 10 സ്വപ്നഭവനങ്ങൾ യഥാർഥ്യമാകും : ആർ ബിന്ദു

സംസ്ഥാനത്ത് 1000 സ്വപ്ന ഭവനങ്ങളും ഇരിങ്ങാലക്കുട മണ്ഡലത്തിൽ 10 സ്വപ്നഭവനങ്ങളും എൻഎസ്എസ് യൂണിറ്റിന്റെ മുൻകൈയിൽ യാഥാർത്ഥ്യമാവുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുന്ന രണ്ടാമത്തെ വീടിന്റെ നിർമാണോദ്ഘടാനം ചെയ്ത് ആനന്ദപുരം പാമ്പാട്ടിക്കുളങ്ങര ക്ഷേത്ര പരിസരത്ത് വെച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവൻ പേർക്കും വീട് വെച്ച് നൽകുക എന്നതാണ് സ്നേഹക്കൂട് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേർത്തു.

എൻഎസ്എസ് യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് സ്നേഹക്കൂട് പദ്ധതിയിൽ നിർധനർക്ക് വീട് വെച്ച് നൽകുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളിൽ സാങ്കേതിക കാരണങ്ങൾ ഉൾപ്പെടാതെ പോയവർക്കാണ് സ്നേഹക്കൂട് പദ്ധതി പ്രകാരം വീട് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഒരു കുടുംബത്തിലെ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്ന സാക്ഷാൽകാരമാണ് ഇന്നിവിടെ തറക്കല്ലിട്ട് മന്ത്രി നിർമാണോദ്ഘാടനം ചെയ്തത്. ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് വീട് നിർമ്മിക്കുന്നത്.

ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ വീശിഷ്ടാതിഥിയായി.

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബി സജീവ് , സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ആർ എൻ അൻസാർ, എൻഎസ്എസ് സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ജേക്കബ് ജോൺ, പിടിഎ പ്രസിഡന്റ് എ എം ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ, എൻഎസ്എസ് പി എ സി ഒ എസ് ശ്രീജിത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി പി സന്ധ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date