Skip to main content
.

ജില്ലാതല ആധാർ മേൽനോട്ട സമിതി യോഗം ചേർന്നു

ജില്ലാതല ആധാർ മേൽനോട്ട സമിതി ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലയിലെ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി ആധാർ എൻറോൾമെന്റ് ക്യാമ്പുകൾ, പത്തുവർഷം കഴിഞ്ഞ ആധാർ കാർഡുകളുടെ അപ്ഡേഷൻ ക്യാമ്പുകൾ, അങ്കണവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് ജില്ലയിൽ ഉടനീളം സംഘടിപ്പിക്കേണ്ട ക്യാമ്പുകൾ, ആധാർ ദുരുപയോഗം തടയൽ എന്നീ വിഷയങ്ങളിൽ കൈക്കൊള്ളേണ്ട നടപടികൾ ചർച്ച ചെയ്തു. ക്യാമ്പുകൾ ഫലപ്രഥമായി സംഘടിപ്പിക്കുന്നതിന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ ഷംനാദ് സി എം ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ , യുഐഡിഎഐ കേരള സ്റ്റേറ്റ് ഡയറക്ടർ വിനോദ് ജേക്കബ്, ലീഡ് ബാങ്ക് പ്രതിനിധി ജസ്റ്റിൻ ഫിലിപ്പ്, ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർ ഗീതാ കുമാരി, ഡിസിആർബി സബ് ഇൻസ്‌പെക്ടർ മനു ഇ ബി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചിത്രം : ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാതല ആധാർ മേൽനോട്ട സമിതി യോഗം

date