Skip to main content

കോഴിക്കോട് ബീച്ചിലെ ലോറി, കാർ പാർക്കിങ്ങിന് ഭൂമിയായി

 

കോഴിക്കോട് ബീച്ചിലെ ലോറി, കാർ പാർക്കിങ്ങിന് തുറമുഖ വകുപ്പിന്റെ ഭൂമിയിൽ ഇടമൊരുങ്ങും. പാർക്കിങ് സജ്ജീകരണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ യോ​ഗം ചേർന്നു. കോഴിക്കോട് കോർപ്പറേഷനും കേരള മാരിടൈം ബോർഡും സംയുക്തമായാണ് പാർക്കിംഗ് സജ്ജീകരണം ഒരുക്കുക. പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കുന്നതിന് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താൻ യോഗത്തിൽ ധാരണയായി.  

യോ​ഗത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാന്മാരായ പി.ദിവാകരൻ, പി.സി.രാജൻ, കൃഷ്ണകുമാരി, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സി.ഇ.ഒ സലിം കുമാർ, കേരള മാരിടൈം ബോർഡ് ഡിഡിപി ക്യാപ്റ്റൻ അശ്വനി പ്രതാപ്, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, കോർപ്പറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ,  കോർപ്പറേഷനിലെ മറ്റ്  ഉദ്യോഗസ്ഥർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർ, ട്രാഫിക് എസ്.ഐ മനോജ് ബാബു തുടങ്ങിയവർ  പങ്കെടുത്തു.

date