Skip to main content

പി.എസ്.സി. അഭിമുഖം

കോട്ടയം: കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈ സ്‌കൂൾ ടീച്ചർ-ഹിന്ദി (കാറ്റഗറി നമ്പർ 422/2019) തസ്തികയിലേക്ക് ജനുവരി ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ ജൂൺ 15,16 തീയതികളിൽ രാവിലെ 9.30 ഉച്ചക്ക് 12.00നും  നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ, എസ്. എം.എസ് മുഖേന നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് / ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പ്രമാണങ്ങൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം ഉദ്യോഗാർത്ഥികൾ കോട്ടയം ജില്ലാ ഓഫീസിൽ ഹാജരാകണം.

 

date