Skip to main content

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

കല്‍പ്പറ്റ നഗരസഭാ പരിധിയിലെ ട്രാഫിക് ക്രമീകരണങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു. ടൗണില്‍ നിലവില്‍ ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചിട്ടുള്ള വിഷയങ്ങള്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കാത്ത ബസ്സുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിന് പോലീസ്, ആര്‍.ടി.ഒ ഉദ്യോഗസ്ഥന്‍മാരെ ചുമതലപ്പെടുത്തി. നിലവിലുള്ള ട്രാഫിക് നിര്‍ദ്ദേശങ്ങളില്‍ കലാനുസൃതമായ മാറ്റങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ട്രാഫിക് അഡൈ്വസറി യോഗം വിളിച്ചുചേര്‍ക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ ഐസക്, സി.കെ ശിവരാമന്‍, നഗരസഭാ സെക്രട്ടറി എന്‍.കെ അലി അസ്‌കര്‍, കല്‍പ്പറ്റ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ജി ബിജു, പി.ഡ.ബ്ല്യു.ഡി പ്രതിനിധി കെ. പ്രതീഷ്, കല്‍പ്പറ്റ ട്രാഫിക് പോലീസ് വി. കമറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date