Skip to main content
പൂവരണി ഗവൺമെന്റ് യു.പി സ്‌കൂളിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ വാൻ  തോമസ് ചാഴികാടൻ എം.പി ഫ്‌ളാഗ്ഗ് ഓഫ് ചെയ്യുന്നു.

സ്‌കൂൾ വാൻ ഫ്‌ളാഗ് ഓഫ് ചെയ്തു

കോട്ടയം: പൂവരണി ഗവൺമെന്റ് യു.പി സ്‌കൂളിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച പുതിയ വാൻ തോമസ് ചാഴികാടൻ എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂളിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്തും മീനച്ചിൽ ഗ്രാമപഞ്ചായത്തും സംയുക്തമായി നിർമിച്ച ഓഫീസ്  കെട്ടിടത്തിന്റെ ഉദ്ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലയും നിർവഹിച്ചു.
12 ലക്ഷം രൂപ വിലയുള്ള ടാറ്റാ വിൻജെർ മോഡൽ വാനാണ് അനുവദിച്ചത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ 85 വിദ്യാർഥികളാണ് പൂവരണി സ്‌കൂളിൽ പഠിക്കുന്നത്. ഉൾപ്രദേശങ്ങളിൽനിന്ന് കടന്നു വരുന്ന കുട്ടികളുടെ യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി എം. പിക്ക് സമർപ്പിച്ച നിവേദനത്തേത്തുടർന്നാണ് സ്‌കൂളിന് വാൻ അനുവദിച്ചത്. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പിയെ അനുമോദിച്ചു.
 ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ളാലം  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർലി ബേബി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പുന്നൂസ് പോൾ, ിഗ്രാമപഞ്ചായത്തംഗങ്ങളായ സാജോ ജോൺ പൂവത്താനി, നളിനി ശ്രീധരൻ, പി. വി. വിഷ്ണു, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, ലിൻസി മാർട്ടിൻ, വനിതാ വികസന കോർപറേഷൻ അംഗം പെണ്ണമ്മ ജോസഫ്, പാലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  കെ. ബി. ശ്രീകല എന്നിവർ പങ്കെടുത്തു.

 

 

date