Skip to main content

റൺ... മലപ്പുറം... റൺ: കൂട്ടയോട്ടം സംഘടിപ്പിച്ചു

'മാലിന്യ മുക്തം നവകേരളം'  കാമ്പയിനിന്റെ ഭാഗമായി സംസ്ഥാന ഖരമാലിന്യ സംസ്കരണ പദ്ധതി മലപ്പുറം യൂണിറ്റിന്റെയും മലപ്പുറം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ റണ്‍ മലപ്പുറം റണ്‍ എന്ന പേരില്‍  കൂട്ടയോട്ടം സംഘടിപ്പിച്ചു. വലിച്ചെറിയൽ മുക്ത മലപ്പുറം ജില്ല എന്ന ആശയം ഓരോ പൗരനിലും ആഴത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി ശുചിത്വ മിഷന്‍, നവകേരള മിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ  പ്രീതി മേനോൻ, മലപ്പുറം നഗരസഭ വൈസ് ചെയർപേഴ്സൺ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ നൂറേങ്ങൽ സിദ്ധീഖ്, മറിയുമ്മ ശരീഫ് കോണോത്തൊടി,  സി.പി ആയിഷാബി, പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കിം , നഗരസഭ കൗൺസിലർമാരായ ഒ. സഹദേവൻ, സുരേഷ് മാസ്റ്റർ, മലപ്പുറം നഗരസഭ സെക്രട്ടറി കെ പി ഹസീന എന്നിവർ പങ്കെടുത്തു. ഖരമാലിന്യ സംസ്കരണ പദ്ധതി സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട് പി. ഡി.ഫിലിപ്പ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി വി. പ്രകാശ് നന്ദിയും പറഞ്ഞു. മലപ്പുറം കെ.എസ്.ആര്‍.ടി.സി പരിസരത്ത് നിന്നും ആരംഭിച്ച്  ജൂബിലി റോഡ് വഴി മനോരമ സ്‌ക്വയറില്‍ അവസാനിക്കുന്ന രീതിയിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. 

date