Skip to main content

ജല്‍ ജീവന്‍ മിഷന്‍: സ്വകാര്യ ഭൂമി ലഭ്യമാക്കുന്നതിന് താല്പര്യ പത്രം ക്ഷണിച്ചു

ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി സ്വകാര്യ ഭൂമി ലഭ്യമാക്കുന്നതിന് തല്‍പര്യ പത്രം ക്ഷണിച്ചു. എടപ്പറ്റ, വണ്ടൂർ, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ് ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതിയുടെ ഭാഗമായി സംഭരണി നിർമ്മിക്കുന്നതിനായുള്ള ഭൂമി ലഭ്യമാക്കുന്നതിനാണ് താല്‍പര്യ പത്രം. എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ എടപ്പറ്റ ഹൈസ്കൂളിന് സമീപം 28 സെൻറ് ഭൂമിയും, വണ്ടൂരില്‍ കമരിമല എസ്റ്റേറ്റിന് സമീപം 30 സെന്റ് ഭൂമിയും, ചുങ്കത്തറയില്‍ കല്ലായിപാറ ടോപ്പ് 1 ല്‍ 12 സെൻറ് ഭൂമിയും, കല്ലായിപാറ ടോപ്പ് 2 ല്‍ 10 സെൻറ് ഭൂമിയും, കല്ലായിപാറ ടോപ്പ് 3 ല്‍  8 സെന്റ് ഭൂമിയും  പോത്തുകല്ലില്‍ കുരിശിമല ടോപ്പില്‍ 10 സെന്റ് ഭൂമിയും, കുരിശിമല ബോട്ടമില്‍ 22 സെന്റ് ഭൂമിയും, കുവക്കലില്‍ 20 സെൻറ് ഭൂമിയും വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ കെട്ടുങ്ങൽ ടോപ്പില്‍ 12 സെന്റ് ഭൂമിയും, കെട്ടുങ്ങൽ ബോട്ടമില്‍ 5 സെന്റ് ഭൂമിയുമാണ് ആവശ്യമുള്ളത്. ഈ പ്രദേശങ്ങളിൽ ഭൂമി വില്പനക്ക് തയ്യാറുള്ളവർ ഇതിനുള്ള താൽപര്യപത്രം എടപ്പറ്റ വണ്ടൂർ പഞ്ചായത്ത് സെക്രട്ടറിക്കോ കേരള വാട്ടർ അതോറിറ്റി, പി.എച്ച് ഡിവിഷൻ മലപ്പുറം എക്സിക്യുട്ടീവ് എഞ്ചിനീയർക്കോ നൽകണം. ഫോണ്‍: 8547638062 .

date