Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 09-06-2023

മത്സ്യത്തൊഴിലാളി  ജാഗ്രത നിർദേശം

ജൂൺ ഒമ്പത് മുതൽ 13 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

പഠനമുറിക്കായി അപേക്ഷിക്കാം

ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ നായാടി, കള്ളാടിവേടൻ, ചക്ലിയൻ, അരുന്ധതിയാർ എന്നീ സമുദായത്തിൽപ്പെട്ട ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നും പഠനമുറി (അഞ്ച് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക്), ഭവന പുനരുദ്ധാരണം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസുകളിൽ ജൂൺ 20നകം സമർപ്പിക്കണം.
ഈ വിഭാഗത്തിലെ യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ ആരംഭിക്കാനാൻ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പ്രൊജക്ട് റിപ്പോർട്ട്, ആവശ്യമായ തുക എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസർക്ക് ഇതോടൊപ്പം സമർപ്പിക്കാം. ഫോൺ: 04972700596

ഉന്നത വിജയികൾക്കുള്ള അനുമോദനം 12ന്

2022-23 അധ്യയന വർഷം നൂറ് ശതമാനം വിജയം നേടിയ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളെയും നൂറ് ശതമാനം മാർക്ക് നേടിയ എച്ച് എസ് എസ്\ വി എച്ച് എസ് എസ് കുട്ടികളെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കും. ജൂൺ 12ന് ഉച്ചക്ക് 2.30ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടാൻ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സ്മൈൽ 2023 പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഹൈസ്‌കൂൾ, ഹയർസെക്കൻഡറി റിസോഴ്സ് അധ്യാപകരെയും ആദരിക്കും. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻൻസ് ക്ലാസും ഉണ്ടാകും.

  
അധ്യാപക നിയമനം

കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ, സിവിൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് ഉള്ളവർക്ക് ജൂൺ 12ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും പങ്കെടുക്കാം. ഫോൺ: 04972835106

താൽപര്യപത്രം ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നു. വിജ്ഞാപനം, താൽപര്യപത്രം എന്നിവ സമർപ്പിക്കാനുള്ള അപേക്ഷാ ഫോറം www.bcdd.kerala.gov.in, www.egrantz.kerala.gov.inൽ ലഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങളുടെ താൽപര്യപത്രം ജൂലൈ 10നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 673020 എന്ന വിലാസത്തിൽ ലഭിക്കണം. എംപാനൽ ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നവർക്ക് ഇതിലൂടെ ധനസഹായം അനുവദിക്കും. ഫോൺ: 0495 2377786.

എൻ എച്ച് എമ്മിൽ ഒഴിവ്

കണ്ണൂർ നാഷണൽ ഹെൽത്ത് മിഷനു കീഴിൽ ഫാർമസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. യോഗ്യത: ഫാർമസിസ്റ്റ്-ബി ഫാം/സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷനോടെയുള്ള ഡിപ്ലോമ. ക്ലീനിംഗ് സ്റ്റാഫ്: ഏഴാംതരം പാസാകണം. പ്രായപരിധി 40 വയസ്സ്. അപേക്ഷ ജൂൺ 13നകം careernhmknr22@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2709920.

സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം

പെരിങ്ങോം ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽപ്പെട്ടവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 04985 295440, 8304816712. ഇമെയിൽ: govtcollegepnr@gmail.com

എം ബി എ സീറ്റൊഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിലെ(കിക്മ) എം ബി എ(ഫുൾ ടൈം) ബാച്ചിൽ ഒഴിവുളള സീറ്റുകളിലേക്ക്് ജൂൺ 12ന് രാവിലെ 10 മണി മുതൽ 12 വരെ ഓൺലൈൻ അഭിമുഖം നടത്തും. ഡിഗ്രിക്ക് 50% മാർക്കും സി-മാറ്റ്/കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും ജൂലൈയിൽ രണ്ടാം ഘട്ട കെ മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ടാകും. എസ് സി/എസ് റ്റി/ഒ ഇ സി, ഫിഷറീസ് വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. meet.google.com/jyd-xpts-tgz എന്ന ലിങ്ക് വഴിയാണ് ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടത്. ഫോൺ: 8547618290, 8281743442

ഇ-മുറ്റം ഡിജിറ്റൽ സാക്ഷരത: പരിശീലനം നൽകി

സംസ്ഥാന സാക്ഷരതാ മിഷൻ കൈറ്റ് കേരളയുടെ സഹായത്തോടെ നടപ്പാക്കുന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമായി ഇൻസ്ട്രക്ടർ പരിശീലനം സംഘടിപ്പിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് പി പി സനിൽ ഉദ്ഘാടനം ചെയ്തു.
കൈറ്റ് കേരളയുടെ പരിശീലകരായ സി രമ്യ, പി എ രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് വാർഡുകളിലെ ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകുന്നത്. ഇവർ 18 വാർഡുകളിൽ സർവ്വേ നടത്തി കണ്ടെത്തിയ പഠിതാക്കളെ പത്ത് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനത്തിലൂടെ ഡിജിറ്റൽ സാക്ഷരരാക്കും.
വൈസ് പ്രസിഡണ്ട് സനില പി രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി വി ശ്രീജൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഭാസ്‌കരൻ കൂരാറത്ത്, പി കെ സാവിത്രി, കെ പി റംസീന ,സി ഡി എസ് ചെയർപേഴ്സൺ സംഗീത, ഈ -മുറ്റം കോർഡിനേറ്റർ എ മോഹനൻ എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനം ജൂൺ 10ന് സമാപിക്കും.

പടം) സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരത ഇൻസ്ട്രക്ടർ പരിശീലനം കതിരൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് പി പി സനിൽ ഉദ്ഘാടനം ചെയ്യുന്നു

അധ്യാപക ഒഴിവ്: പരീക്ഷ 13ന്

പയ്യന്നൂർ റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എ ഐ സി ടി ഇ യോഗ്യതയുള്ളവർക്ക് ജൂൺ 13ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും പങ്കെടുക്കാം. താൽപ്പര്യമുള്ളവർ അന്നേദിവസം 10 മണിക്ക് കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 9747286400

ഡിഗ്രി, പിജി പ്രവേശനം

നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബികോം കോ ഓപ്പറേഷൻ, ബി എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. http://www.ihrd.admissions.org വഴി ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഐ എച്ച് ആർ ഡി വെബ്സൈറ്റോ കോളേജ് ഓഫീസോ സന്ദർശിക്കുക. എസ് സി/ എസ് ടി/ `ഒ ഇ സി/ഒ ബി എച്ച് ആന്റ് എ എം പി/ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം. ഫോൺ: 0497 2877600, 8547005059, 9605228016

 

ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എക്‌സ് സർവീസ്‌മെൻ, സെക്കൻഡ് എൻസിഎ-എസ്‌സി, കാറ്റഗറി നമ്പർ 91/2022) തസ്തികയിലേക്ക് 2023 മാർച്ച് 24ന് നടത്തിയ പ്രാക്ടിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റ് കേരള പിഎസ്‌സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഒരാളാണ് ഉൾപ്പെട്ടിട്ടുള്ളത്.

 

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു, അഞ്ജു ഫാബ്രിക്കേഷന്‍, പി വി എന്‍, ഹില്‍ടോപ്, ഇ എസ് ഐ, മാര്‍വ ടവര്‍, വന്‍കുളത്ത് വയല്‍, ടൈഗര്‍ മുക്ക്, ഹെല്‍ത്ത് സെന്റര്‍, കച്ചേരിപ്പാറ, ഗോവിന്ദന്‍ കട   എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 10 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

 

ലൈനിൽ ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാൽ കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എസ് ഐ റോഡ്, വളഞ്ചിയൻ കാവ്, കൊയ്യോട് ചൂള, കൊല്ലന്റെ വളപ്പിൽ, പ്രധാനമന്ത്രി റോഡ്, വി പ്ലാസ്‌ററ്, ചെമ്പിലോട് എസ്റ്റേറ്റ്, തൈക്കണ്ടി സ്‌കൂൾ, കൊയ്യോട് പോസ്റ്റ് ഓഫീസ്, തന്നട, ഇല്ലത്ത് വളപ്പിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂർ സെക്ഷനിൽ വണ്ടിയിടിച്ച് തകർന്ന എച്ച്ടി പോസ്റ്റ് മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ജൂൺ പത്തിന് രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണി വരെ എആർകെ കോംപ്ലക്‌സ്, കനാൽ പാലം, പുറത്തീൽ, പഞ്ചായത്ത് കിണർ എന്നീ ട്രാൻസ്‌ഫോമർ

date