Skip to main content

ബാലവേല വിരുദ്ധ ദിനം : ജില്ലയിൽ ബോധവത്കരണ ഫ്ലാഷ് മോബ്

 

ലോക ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും തൊഴിൽ വകുപ്പിന്റെയും നേതൃത്വത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും രാജഗിരി കോളേജ് സോഷ്യൽ സയൻസ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. തിങ്കളാഴ്ച (ജൂൺ 12) രാവിലെ 10 ന്  കളക്ടറേറ്റ് അങ്കണത്തിലാണ് ബാലവേല വിരുദ്ധ സന്ദേശം ഉൾകൊള്ളിച്ച് കൊണ്ടുള്ള ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നത്.

 സിവിൽസ്റ്റേഷനിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ചിത്ര രചന, ക്വിസ്  എന്നിവയും നടത്തുന്നു.
ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി  വിവിധ മേഖലകളിലെ തൊഴിലിടങ്ങളിൽ ബാലവേല നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തും. തൊഴിലാളി ക്യാമ്പുകളിൽ വിവിധ ഭാഷകളിൽ ബോധവൽക്കരണ നോട്ടീസുകൾ നൽകും. റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ബാലവേല കൂടുതലായി കാണപ്പെടുന്ന ചെമ്മീൻ കെട്ടുകൾ പോലുള്ള തൊഴിലിടങ്ങളിലെ തൊഴിലുടമകൾ എന്നിവരുടെ യോഗം ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. 
തൊഴിലിടങ്ങളിലും മെട്രോ സ്റ്റേഷനുകളിലും ബാലവേല വിരുദ്ധ ബോധവത്ക്കരണ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ഭാഷകളിൽ അനൗൺസ്മെന്റുകൾ നൽകും.

date