Skip to main content

കേരള സവാരി ഡ്രൈവര്‍മാര്‍ക്കുളള  തത്സമയ രജിസ്‌ട്രേഷന്‍ ക്യാമ്പ് ചൊവാഴ്ച്ച 

 

സര്‍ക്കാര്‍ മേഖലയിലുളള ആദ്യ ഓണ്‍ലൈന്‍ ഓട്ടോ/ടാക്‌സി സംരംഭമായ കേരള മോട്ടോര്‍ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതും എറണാകുളത്ത് ഉടന്‍ തന്നെ ആരംഭിക്കാനിരിക്കുന്ന കേരള സവാരിയുടെ ഡ്രൈവര്‍മാര്‍ക്കുളള തസ്തമയ രജിസ്‌ട്രേഷന്‍ ക്യാമ്പ് ചൊവാഴ്ച്ച(ജൂണ്‍ 13) തോപ്പുപടി സേവ്യര്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ എല്ലാ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും അവരുടെ ലൈസന്‍സ്, ആര്‍.സി എന്നിവയുമായി എത്തി രജിസ്‌ട്രേഷന്‍ നടത്തണം.  രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് രജിസ്ട്രേഷൻ.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895147102, 9895814474.

date