Skip to main content

തെരുവുനായ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഭിന്നശേഷി കമ്മീഷണർ റിപ്പോർട്ട് തേടി

 

കണ്ണൂർ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 10 വയസുകാരൻ നിഹാൻ തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ റിപ്പോർട്ട് തേടി. കണ്ണൂർ ജില്ലാ പോലീസ് ചീഫ്, കണ്ണൂർ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എന്നിവരോടാണ് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ കമ്മീഷണർ നിർദേശം നൽകിയത്.

പി.എൻ.എക്‌സ്. 2670/2023

date