Skip to main content

ബാലവേല വിരുദ്ധ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിച്ചു

 

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സമ്മാനദാനം നിർവഹിച്ചു

ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും തൊഴിൽ വകുപ്പും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി  ക്വിസ് മത്സരം സംഘടിപ്പിച്ചു. പൊതു വിഞാനവും, ബാലവകാശവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്ന് ക്വിസ് മത്സരത്തിന്റെ സമ്മാനദാനം നിർവഹിച്ച് കൊണ്ട് ജില്ലാ കളക്ടർ എൻ എസ് കെ. ഉമേഷ്‌ പറഞ്ഞു. 

കുഴുപ്പിള്ളി സെൻ്റ് അഗസ്റ്റിസ് ജി എച്ച് എസ് വിദ്യാർത്ഥികളായ ദേവി പ്രതിഭ പ്രദീപ്, കല്യാണി കെ ജയൻ എന്നിവർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ എ എസ് ഷിഫാന,  അനുശ്രീ പ്രസാദ് എന്നിവർ രണ്ടാം സ്ഥാനവും, പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് എച്ച് എസ് എസിലെ വി എസ് ആദർശ്, ആർ അൻരാജ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി.എസ്.പണിക്കർ ക്വിസ് മാസ്റ്ററായി.ബാല വേല നിർമാജനം ചെയ്യുന്നതിന്  പൊതുജനങ്ങളുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെ  ബോധവൽക്കരണ പരിപാടികളും  സംഘടിപ്പിക്കും.  

ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ പി ആർ. ശങ്കർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഹണി.ജി. അലക്സാണ്ടർ
എന്നിയവർ സംസാരിച്ചു.

date