Skip to main content

മാലിന്യം തള്ളൽ: 9 കേസുകൾ കൂടി  രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 12) 9 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ചേരാനല്ലൂർ, കളമശ്ശേരി, എറണാകുളം ടൗൺ നോർത്ത്, പാലാരിവട്ടം, പനങ്ങാട് സ്റ്റേഷനുകളിലും റൂറൽ പോലീസ് പരിധിയിലെ കുറുപ്പുംപടി, നോർത്ത് പറവൂർ പോലീസ് സ്റ്റേഷനുകളിലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇടപ്പള്ളി മേൽപാലത്തിന് സമീപം എൻ.എച്ച് റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന്  ചേരാനല്ലൂർ സൗത്ത് ചിറ്റൂർ ഷൈൻ മാത്യു(42)വിനെ പ്രതിയാക്കി ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പരമാര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഭാഗ്യലക്ഷ്മി ലക്കി സെന്ററിലെ മാലിന്യം പൊതുനിരത്തിൽ നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരൻ കോയമ്പത്തൂർ സ്വദേശി എൽ. മണി(54)യെ പ്രതിയാക്കി എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കെ.എൽ-07-സി.എഫ്-6304 നമ്പർ കാറിൽ മാലിന്യം കൊണ്ടുവന്ന് എൻ.എ.ഡി - എച്ച്.എം.റ്റി റോഡിൽ കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ആലുവ നൊച്ചിമ കൂട്ടുങ്ങൽ വീട്ടിൽ കെ.എ സ്കോട്ടി(43)യെ പ്രതിയാക്കി കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പാലാരിവട്ടം സ്റ്റേഡിയത്തിനു സമീപം ബൂസ്റ്റ്‌ കുലുക്കി 24 എന്ന കടയിലെ മാലിന്യം റോഡ് അരികിൽ നിക്ഷേപിച്ചതിന് കടയിലെ ജീവനക്കാരനെ പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ-32-എച്ച്-4029 നമ്പർ ടാറ്റാ എയ്സ് വാഹനത്തിന്റെ ഡ്രൈവറായി ചുമതല വഹിച്ച് മാടവന ജംഗ്ഷൻ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചതിന് പൂച്ചാക്കൽ വടുതല വളയൻമുറി വീട്ടിൽ വി.എം ഹരിഷി(42) നെ പ്രതിയാക്കി പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 റൂറൽ പോലീസ് പരിധിയിലെ കുറുപ്പുംപടി,  നോർത്ത് പറവൂർ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

date