Skip to main content

അറിയിപ്പുകൾ

ജോലി ഒഴിവ്

ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല ചികിൽസാ സൗകര്യം ഏർപ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 14 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075 

 

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതിക്ക്  കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വായ്പാ തുക  2,00,000/- രൂപ വരെയാണ്. തിരിച്ചടവ് കാലാവധി 5 വര്‍ഷം. പലിശ നിരക്ക് 10%. ജാമ്യമായി സ്വന്തം ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :  0495 – 2767606, 9400068511 

 

ഇന്റർവ്യൂ

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിങ്), ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവിൽ, ഐ ടി ഐ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നതിനായി ജൂൺ 19 ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ ഇൻറർവ്യൂ നടത്തുന്നു. യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകണം.

date