Skip to main content

മൂവാറ്റുപുഴയിലെ കുടിവെള്ള പ്രശ്‌നത്തിന്  പരിഹാരമായ് അമൃത് പദ്ധതി

 

1500 കുടുംബങ്ങളില്‍ സൗജന്യമായി ശുദ്ധജല കണക്ഷന്‍ ലഭ്യമാകും

മൂവാറ്റുപുഴ നഗരസഭയില്‍  കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. അമൃത് കുടിവെള്ള പദ്ധതി വഴി നഗരസഭ പരിധിയിലെ 28 വാര്‍ഡുകളിലായി 1500 കുടുംബങ്ങളില്‍ കുടിവെള്ള ഗാര്‍ഹിക കണക്ഷന്‍ സൗജന്യമായി ലഭിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സ്ഥിരമായി കുടിവെള്ള ക്ഷാമം നേരിടുന്ന നഗരസഭാ പരിധിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും ശുദ്ധജലം എത്തിക്കാന്‍ കഴിയും.

കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 6.4 കോടി രൂപ ചെലവാക്കി നടപ്പാക്കുന്ന പദ്ധതിയില്‍ കാലഹരണപ്പെട്ട പഴകിയ പൈപ്പുകള്‍  നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കും. നഗരസഭ മൂന്നാം വാര്‍ഡ് മീനാനഗറില്‍ 24 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കികൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു കഴിഞ്ഞു. പദ്ധതി വഴി നഗരസഭ പ്രദേശത്തെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാസത്തില്‍ 15 കിലോലിറ്റര്‍ വെള്ളവും സൗജന്യമായി നല്‍കും.

date