Skip to main content

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിക്കുന്നു

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ,റാലി എന്നിവയും സംഘടിപ്പിക്കുന്നു.  ബോധവൽക്കരണ ദിനമായ വ്യാഴാഴ്ച (ജൂൺ 15) ഉച്ചക്ക് രണ്ടിന്  കാക്കനാട് കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ  എൻ എസ് കെ ഉമേഷ് അധ്യക്ഷത വഹിക്കും.    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലാ വയോജന കമ്മിറ്റി, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, ജില്ലാ ഭരണകൂടം എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date