Skip to main content

എറണാകുളം ജനറല്‍ ആശുപത്രിയില്‍ 18 ഡയാലിസിസ് മെഷീനുകള്‍ വാങ്ങാന്‍ ധാരണയായി

 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് പുതിയ ഡയാലിസിസ് മെഷീനുകള്‍ വാങ്ങാന്‍ ധാരണയായി. കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നും 1.23 കോടി രൂപ വിനിയോഗിച്ചാണ് 18 ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നത്. 

ആശുപത്രിയില്‍ അഡ്മിറ്റാകുന്ന കുട്ടികളുടെ സന്തോഷത്തിനും ഉന്മേഷത്തിനുമായി 15 ലക്ഷം രൂപ ചെവഴിച്ചു ആശുപത്രി അങ്കണത്തില്‍ കളിസ്ഥലം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായുള്ള കരാറില്‍ കൊച്ചി കപ്പല്‍ശാല സി.എസ്.ആര്‍ വിഭാഗം മേധാവി പി.എന്‍ സമ്പത് കുമാറും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ ഷായും ഒപ്പുവച്ചു. 

ചടങ്ങില്‍ കൊച്ചി കപ്പല്‍ശാല സി.എസ്.ആര്‍ മാനേജര്‍ എ.കെ. യൂസഫ് സന്നിഹിതനായിരുന്നു. എറണാകുളം എം.പി ഹൈബി ഈഡന്റെ വികസന ഫണ്ടില്‍ നിന്നും 1.98 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റ് നിര്‍മ്മിക്കുന്നത്.

date