Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-06-2023

അപേക്ഷ ക്ഷണിച്ചു

കഴിഞ്ഞ അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പാരിതോഷികം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷത്തിൽ കായിക വിനോദ മത്സരങ്ങളിൽ ദേശീയ, സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മത്സ്യതൊഴിലാളി/ അനുബന്ധ മത്സ്യതൊഴിലാളി പാസ് ബുക്ക് പകർപ്പ്, മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ തിരിച്ചറിയൽ കാർഡ്/ ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവ സഹിതം ജൂൺ 20നകം അതാത് ഫിഷറീസ് ഓഫീസുകളിൽ അപേക്ഷിക്കണം.  

ഡോക്ടർ നിയമനം

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്ട്രഷൻ ഉള്ളവർ ജൂൺ 22ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.  

ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റ്  അപേക്ഷ: അവസാന തീയതി ജൂൺ 30

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി. ഓൺലൈനായാണ് ഗ്രന്ഥശാലകൾ അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 30.

കുറ്റിവല ലൈസൻസ് പുതുക്കൽ ക്യാമ്പ്

അഴീക്കോട് മത്സ്യഭവന് കീഴിലുള്ള കുറ്റിവല ഉടമകൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള ക്യാമ്പ് ജൂൺ 20ന് മത്സ്യഭവനിൽ നടക്കും. കാലാവധി കഴിഞ്ഞ കുറ്റിവല ഉടമകൾ അവസാനം പുതുക്കിയ ലൈസൻസ് രശീതിയുമായി വന്ന് 2023-24 വരെയുള്ള തുക അടച്ച് ലൈസൻസ് പുതുക്കണം.

വാടക കെട്ടിടം ആവശ്യമുണ്ട്

അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകളെയും കുട്ടികളെയും അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുന്നതുവരെ താമസിപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ്ഹോം നടത്തുന്നതിന്  വാടക കെട്ടിടം ആവശ്യമുണ്ട്. കെട്ടിടം 30 പേർക്ക് താമസിക്കാൻ സൗകര്യമുള്ളതാവണം. താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ ജൂൺ 22നകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 8281999015

വാഹനം ആവശ്യമുണ്ട്

കേരള റോഡ് ഫണ്ട് ബോർഡ് ഓഫീസിലെ ആവശ്യത്തിനായി 2016 ഡിസംബർ ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്ട്രേഷൻ ചെയ്ത വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23ന് മൂന്ന് മണി വരെ. ഫോൺ. 7026260160.

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം മാടായി അസി. എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ വിവിധ റോഡുകളിൽ സ്ഥിതി ചെയ്യുന്ന മരങ്ങളുടെ ലേലം/ പുനർലേലം ജൂൺ 26ന് രാവിലെ 11 മണിക്ക്  നടക്കും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24 വൈകുന്നേരം 4 മണി. ഫോൺ. 0497 2877799. ഇമെയിൽ: aepwdmdi17@gmail.com.

അങ്കണവാടി വർക്കർ/ ഹെൽപ്പർ അഭിമുഖം

എടക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ അങ്കണവാടികളിൽ ഒഴിവ് വരുന്ന വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 22, 23, 24 തീയതികളിൽ രാവിലെ 9.30 ന്  എടക്കാട് സോണൽ ഹാളിൽ നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക. അറിയിപ്പ് കിട്ടാത്തവർ ഐസിഡിഎസ് എടക്കാട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 9188959887

ക്വട്ടേഷൻ

കണ്ണൂർ ഗവ ഐടിഐയിൽ 16 ജിബി റാം ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22ന് ഉച്ചക്ക് 2മണി വരെ. ഫോൺ. 0497 2835183.

കണ്ണൂർ ഗവ ഐടിഐയോടനുബന്ധിച്ച കെട്ടിടത്തിൽ കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 26ന് വൈകിട്ട് മൂന്ന് മണി വരെ. ഫോൺ. 0497 2835183.

ലേലം

കണ്ണൂർ ഗവ ഐടിഐയിൽ ഉപയോഗശൂന്യമായ സാധനസാമഗ്രികൾ ജൂൺ 21ന് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ. 0497 2835183

ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐ ഐ എച്ച് ടി) കണ്ണൂരിൽ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫാഷൻ ഡിസൈനിംഗ്, ഗാർമെന്റ് മാനുഫാക്ച്ചറിംഗ് ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി, പ്രൊഡക്ഷൻ ആന്റ് മാർക്കറ്റിംഗ് മാനേജ്മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്സ് ആന്റ് ഗാർമെന്റ് ലാബ് തുടങ്ങിയവയാണ് കോഴ്സിൽ. ഒരു വർഷത്തെ കോഴ്സാണ്. യോഗ്യത: എസ് എസ് എൽ സി. പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 10. അപേക്ഷകൾ നേരിട്ടും www.iihtkannur.ac.in എന്ന വെബ്സൈറ്റിലൂടെയും നൽകാം. വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ, പി ഒ കിഴുന്ന, തോട്ടട എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0497 2835390.

അക്വാകൾച്ചർ പ്രമോട്ടർ നിയമനം

ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം, ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾ നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അക്വാകൾച്ചർ പ്രമോട്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 26ന് രാവിലെ 10 മണി മുതൽ 12 മണിവരെ കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. യോഗ്യത: വിഎച്ച്എസ്സി ഇൻ ഫിഷറീസ് അല്ലെങ്കിൽ  ഡിഗ്രി ഇൻ ഫിഷറീസ്/സുവോളജി. എസ് എസ് എൽ സിയും സർക്കാർ സ്ഥാപനത്തിൽ നിന്ന് അക്വാകൾച്ചർ മേഖലയിൽ നാല് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഇൻർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകുക. ഫോൺ. 0497 2731081.

ഓണത്തിന് ഒരു കൊട്ട പൂവ്: ജില്ലാതല നടീൽ ഉദ്ഘാടനം ജൂൺ 16ന്

ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല നടീൽ ഉദ്ഘാടനം പാപ്പിനിശ്ശേരി പഞ്ചായത്തിലെ കീച്ചേരിയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജൂൺ 16ന് രാവിലെ 9 മണിക്ക് നിർവഹിക്കും.

പി എസ് സി ഇന്റർവ്യൂ

കണ്ണൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 254/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ജൂൺ 22, 23 തീയതികളിൽ പി എസ് സി കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയം ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് ക്ലർക്ക് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് എസ് സി/ എസ് ടി) (കാറ്റഗറി നമ്പർ 116/2022) തസ്തികയിലേക്ക് ഫെബ്രുവരി 11ന് നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പച്ചക്കറി വിത്ത് വിതരണം ചെയ്തു

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പച്ചക്കറിവിത്തിന്റെ വിതരണോദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷനായി. പച്ചക്കറിയിൽ സ്വയംപര്യാപ്തതയും ഓണത്തിന് വിഷരഹിത പച്ചക്കറിയും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് ഡി വിമല, സ്ഥിരം സമിതി അധ്യക്ഷൻ എ വി രവീന്ദ്രൻ, അംഗം ഒ വിജേഷ്, കല്യാശ്ശേരി ബിഡിഒ കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ബി സുഷ സ്വാഗതവും ചെറുകുന്ന് പഞ്ചായത്ത് കൃഷി ഓഫീസർ എം സുരേഷ് നന്ദിയും പറഞ്ഞു.

 

(Photo)

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ എകെജി റോഡ്, അമ്പൻ റോഡ്, അമ്പാടി റോഡ് എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി  രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ട്രാൻസ്ഫോർമർ ഷിഫ്റ്റിംഗ് വർക്ക് ഉള്ളതിനാൽ മാതൃഭൂമി, പെരിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 16 വെള്ളി രാവിലെ ഒൻപത് മുതൽ വൈകീട്ട്  ആറ് മണി വരെയും വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പുതിയ വയൽ, ഓലയമ്പാടി ടൌൺ, കോടന്നൂർ, പെരുവാമ്പ, കാര്യപ്പള്ളി, മൂലവയൽ, പെടേന എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക്  12വരെയും ഹാപ്പി ക്രഷർ, മൈമൂന, ഗോൾഡൻ റോക്സ് എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.

പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കോളിൻമൂല, സിദ്ദിഖ് പള്ളി, മാവിലാച്ചാൽ, ഏച്ചൂർ കോളനി എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ ജൂൺ 16 വെള്ളി രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം  ഇലക്ട്രിക്കൽ സെക്ഷനിലെ ചുണ്ടക്കുന്ന്, കോട്ടൂർ വയൽ, പുത്തലം കവല, ചേപ്പറമ്പ, ചെർപ്പിണി, തോളൂർ, നടയിലെ പീടിക, ചാൽവയൽ എന്നിവിടങ്ങളിൽ ജൂൺ 16 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

date