Skip to main content

ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഉദ്ഘാടനം

  സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനവും പ്ലസ് ടു പഠിതാക്കളുടെ സംഗമവും നടത്തുന്നു. ഇന്ന് (വെള്ളി) രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിക്കും. പഠിതാക്കള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളെക്കുറിച്ച് മനസ്സിലാക്കുക, കമ്പ്യൂട്ടര്‍ ബോധവത്കരണം, സാങ്കേതികവിദ്യയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുക, ഓണ്‍ലൈന്‍ അപേക്ഷയെക്കുറിച്ച് പഠിപ്പിക്കുക, ടൈപ്പിംഗ് കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, ടെക്സ്റ്റ് ഇമേജ് ഓഡിയോ, ഡിസൈന്‍ എന്നിവയെക്കുറിച്ചും പരിചയപ്പെടുത്തും. വിജ്ഞാനപരവും സാങ്കേതികവുമായ പ്രയോജനങ്ങള്‍ ലഭിക്കാനും ഓണ്‍ലൈന്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഡിജിറ്റല്‍ സാക്ഷരത പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ പദ്ധതി വിശദീകരിക്കും. സെക്രട്ടറി കെ. പ്രദീപന്‍ മുഖ്യപ്രഭാഷണം നടത്തും.

date