Skip to main content
കുളവാഴ സംസ്‌കരണ പദ്ധതിക്ക് തുടക്കം

കുളവാഴ സംസ്‌കരണ പദ്ധതിക്ക് തുടക്കം

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ കുളവാഴ സംസ്‌കരണ പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പാക്കുന്നതിലൂടെ അമ്പലപ്പുഴയിലെ തോടുകളിലെ പോള ശല്ല്യത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഇസാഫ് സിഡാറുമായി സഹകരിച്ച് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കാനാകും.

തൊഴിലുറപ്പ് തൊഴിലാളികള്‍ തോടുകളില്‍ നിന്നും ശേഖരിക്കുന്ന പതിനഞ്ച് ഇഞ്ചിന് മേല്‍ നീളമുള്ള കുളവാഴ തണ്ടുകള്‍ ഉണക്കി അതില്‍ നിന്നും മാറ്റ്, ബാഗ്, പേഴ്സ് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. തമിഴ്നാട്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കി വരുന്നുണ്ട്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശന്‍ അധ്യക്ഷനായി.
ജനപ്രതിനിധികളായ ശ്രീലേഖ രമേശ്, കെ. കവിത, കെ. മനോജ് കുമാര്‍, പി. ജയലളിത, സിഡാര്‍ എം.ഡി. അലോക് തോമസ് പോള്‍, സിബി, വര്‍ഗ്ഗീസ്, വിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

date