Skip to main content

സ്കോൾ-കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം, പുനപ്രവേശനം ജൂൺ 15 മുതൽ ആരംഭിക്കും

 

സ്കോൾ-കേരള മുഖേന 2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനപ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org വെബ് സൈറ്റ് മുഖേന 2023 ജൂൺ 15 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്കോൾ-കേരള വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗ്ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കുന്നതായിരിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം - 695012 വിലാസത്തിൽ നേരിട്ടോ സ്പീഡ്/ രജിസ്ട്രേഡ് തപാൽ മാർഗ്ഗമോ ജൂലൈ അ‍ഞ്ചിനകം എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

date