Skip to main content

ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവർ ലക്ഷ്യത്തിലെത്തും: ജില്ലാ കളക്ടർ കുന്നത്തുനാട്ടിൽ എം.എൽ.എ യുടെ വിദ്യാജ്യോതി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

 

 ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കേ ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്ന്  ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്. പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ വിദ്യാജ്യോതി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷ്യത്തിലെത്താൻ  വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 പി.വി.ശ്രീനിജിൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിന്തൈറ്റ് എം.ഡി. ഡോ.വിജു ജേക്കബ് മുഖ്യാതിഥിയായി.

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളേയും ചടങ്ങിൽ ആദരിച്ചു.  കൂടാതെ മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച് മികച്ച വിജയം നേടി മണ്ഡലത്തിൽ താമസിക്കുന്ന വിദ്യാർത്ഥികളും  വിവിധ പരീക്ഷകളിൽ റാങ്ക് നേടിയവരുമടക്കം ആയിരത്തോളം വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

 ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.ആർ.പ്രകാശ്, സോണിയ മുരുകേശൻ, വടവുകോട് ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻ ജൂബിൾ ജോർജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.വി കൃഷ്ണൻകുട്ടി, സംഗീത ഷൈൻ,  കോളജ് പ്രിൻസിപ്പാൾ ഡോ. ഷാജു ജേക്കബ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date