Skip to main content

മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കാൻസർ സെന്ററിന്റെയും നിർമ്മാണം വേഗത്തിലാക്കും: ജില്ലാ കളക്ടർ

 

എറണാകുളം സർക്കാർ മെഡിക്കൽ കേളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ വികസനത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി  അവലോകന യോഗം ചേർന്നു. കാൻസർ റിസർച്ച് സെന്ററിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അധ്യക്ഷത വഹിച്ചു.

 പ്രവർത്തനങ്ങൾ വിലയിരുത്തിയ കളക്ടർ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരുമെന്ന് കളക്ടർ അറിയിച്ചു.  നിർമാണ പ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലും കൃത്യമായി നിരീക്ഷിക്കാനും തീരുമാനിച്ചു.

 യോഗത്തിൽ മെഡിക്കൽ കേളേജ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ, കിഫ്ബി ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷൻ ശ്രീകണ്ഠൻ നായർ, ജനറൽ മാനേജർ പിഎ ശൈല, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ആർ.എം.ഒ ഡോ. പോൾ ജോർജ്, വിവിധ വകുപ്പ് മേധാവികൾ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.

date