Skip to main content

കേരള മീഡിയ അക്കാദമി ബിരുദദാന സമ്മേളനം ഇന്ന് (17.06.23)

            കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം ഇന്ന് (17.06.23) രാവിലെ 11 ന് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ടികെജി നായർ അനുസ്മരണ പ്രഭാഷണം നടത്തും.

            ജേണലിസം കമ്യൂണിക്കേഷൻടെലിവിഷൻ ജേണലിസംഫോട്ടോ ജേണലിസംവീഡിയോ എഡിറ്റിംഗ്ന്യൂ മീഡിയ ഡിജിറ്റൽ ജേണലിസം കോഴ്‌സുകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും.

മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് ബേബി മാത്യു സോമതീരംചലച്ചിത്ര സംവിധായിക വിധു വിൻസന്റ്കായിക പത്രപ്രവർത്തകൻ ഷൈജു ദാമോദരൻമീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്അസി. സെക്രട്ടി പി.കെ. വേലായുധൻ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ എന്നിവർ സംസാരിക്കും.

പി.എൻ.എക്‌സ്. 2744/2023

date