Skip to main content

പള്ളത്താംകുളങ്ങരയിൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു

 

 ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ഓപ്പൺ ജിമ്മും പൊതുകുളത്തിന്റെ സൗന്ദര്യവൽക്കരണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.

 പള്ളത്താംകുളങ്ങരയിൽ സംസ്ഥാനപാതയോട് ചേർന്നാണ് ഓപ്പൺ ജിം ഒരുക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് 2022- 23 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓപ്പൺ ജിം നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ തന്നെ 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി  പള്ളത്താംകുളങ്ങരയിലെ പൊതുകുളം ശുദ്ധീകരിച്ച് സംരക്ഷണഭിത്തിയും, പടവുകളും നിർമ്മിച്ച് വശങ്ങളിൽ ടൈൽ പാകി സഞ്ചാരയോഗ്യമാക്കുന്നതിന്റ അനുബന്ധമായാണ് ഓപ്പൺ ജിം പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്.
റണ്ണിങ് മെഷീൻ, സൈക്ലിംഗ്, ചെസ്റ്റ് പ്രസ്സ്, ലഗ് പ്രസ്സ് മെഷീൻ. സന്ദർശകർക്ക് വിശ്രമിക്കാൻ സിമന്റ് ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്.

  ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം എം ബി ഷൈനി അധ്യക്ഷത വഹിച്ചു. കുഴിപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ സാജിത്,എറണാകുളം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജി ഡോണോ മാസ്റ്റർ,
കുഴുപ്പിള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനി ജയ്സൻ, കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി കെ അനന്തകൃഷ്ണൻ,
എ.പി പ്രനിൽ,ഒ.കെ കൃഷ്ണകുമാർ, എം.പി രാധാകൃഷ്ണൻ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.

date