Skip to main content

അറിയിപ്പ്

പറവൂർ ഓഫീസിൻ്റ കീഴിൽ നടന്നുവരുന്ന ഡ്രൈവിംഗ് ടെസ്റ്റ്  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നന്ദികുളങ്ങരയിലെ നിലവിൽ നടന്നുവരുന്ന സ്ഥലത്തു തന്നെ നടത്തുമെന്ന് ജോയ്റ് ആർ ടി ഒ അറിയിച്ചു.

              നോർത്ത് പറവൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ കീഴിൽ നിലവിൽ നന്ദിക്കുളങ്ങര ഗ്രൗണ്ടിൽ  നടന്നു വരുന്ന ഡ്രൈവിംഗ് ടെസ്റ്റ്/ സി എഫ് ടെസ്റ്റ് 19 .06 .2023 മുതൽ പുത്തൻ വേലിക്കര മാനാഞ്ചേരിക്കുന്നിലെ  പ്ളേ  ഗ്രൗണ്ടിലേക്ക് മാറ്റുന്നു എന്ന് നേരത്തേ അറിയിച്ചിരുന്നു. 
എന്നാൽ കളിസ്ഥലം വിട്ടുകൊടുക്കുന്നതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ പിന്നീട് പഞ്ചായത്ത് അധികൃതർ പ്രസ്തുത സ്ഥലം നേരത്തേ അറിയിച്ചതിൻ നിന്നും വിത്യസ്ഥമായി ഗ്രൗണ്ടിന് പടിഞ്ഞാറു ഭാഗത്തായി കാടുപിടിച്ചു 
 കിടന്നിരുന്ന സ്ഥലം വെട്ടി തെളിച്ച്  നിരപ്പാക്കിയാണ്  ടെസ്റ്റിനായ്‌ അനുവദിച്ചിരിക്കുന്നത് എന്നാണ് മനസ്സിലായിട്ടുള്ളത്. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുവാൻ ഈ സ്ഥലം അനുയോജ്യമാണോ എന്ന് അടിയന്തിരമായി ഉദ്യോഗസ്ഥർ മുഖേന പരിശോധിച്ചതിൽ ഡ്രൈവിംഗ് ടെസ്റ്റിനായ്‌ ഇപ്പോൾ നൽകിയിരിക്കുന്ന സ്ഥലം ഉടനെ ഡ്രൈവിംഗ് ടെസ്റ്റിന് നടത്തുന്നതിലേക്ക് അനുയോജ്യമല്ല എന്ന്  ബോധ്യമായിട്ടുള്ളതാണ്. 

               കൂടാതെ നോർത്ത് പറവൂർ മുൻസിപ്പാലിറ്റി അധികൃതരുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ  സെന്റ് തോമാസ് യാക്കോബൈറ്റ് സിറിയൻ ചർച്ച് ന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലം ഡ്രൈവിംഗ് ടെസ്റ്റിന് സൗജന്യമായി വിട്ട് നൽകാം എന്ന് അറിയിച്ചിരുന്നു.എന്നാൽ പറവൂർ ടൗണിനടുത്തുള്ള പള്ളിവക ഭൂമി സൗജന്യമായി വിട്ടുതരാമെന്ന് അധികൃതർ ജോയൻ്റ് ആർ ടി ഒ യ്ക്ക് സമ്മത പത്രം നൽകിയെങ്കിലും ടി സ്ഥലവും ഇന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ കാട് പിടിച്ച നിലയിലായതിനാലും നിരപ്പല്ലാത്തതിനാലും നിലവിൽ  ഡ്രൈവിംഗ് ടെസ്റ്റ് ഉടനെ നടത്തുവാൻ അവിടേയും അനുയോജ്യമല്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 

കൂടാതെ നോർത്ത് പറവൂർ ഓഫീസിൻ്റെ പരിധിയിലുള്ള ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ മാനാഞ്ചേരിക്കുന്നിലെ കളിസ്ഥലത്ത് ടെസ്റ്റ് നടത്തുന്നതിന് നേരത്തേ സമ്മതം അറിയിച്ചിരുന്നുവെങ്കിലും , പുത്തൻവേലിക്കരയിൽ പുതിയതായി സജ്ജമാക്കി കൊണ്ടിരിക്കുന്ന ഭൂമിയിൽ ടെസ്റ്റ് നടത്തുന്നതിൽ അത്യപ്തി അറിയിച്ച് ജോയൻ്റ് ആർ ടി ഒ യ്ക്ക് ഇന്നലെ കത്ത് നൽകിയിരുന്നു.

            ആയതിനാൽ  നിലവിലെ സാഹചര്യം കണക്കിലെടുത്ത് എറണാകുളം ആർ ടി ഒ യുടെ അനുമതിയോടു കൂടി  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന നന്ദികുളങ്ങരയിൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് തുടരുന്നതായിരിക്കും എന്ന് അറിയിക്കുന്നു.

date