Skip to main content
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഗ്രൂപ്പ് സംരംഭമായ കോഫീ ഷോപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വനിതകൾക്കായി ഗ്രൂപ്പ് സംരംഭം ഒരുക്കി പള്ളം ബ്ലോക്ക്

കോട്ടയം: വനിതാ ഘടക പദ്ധതിയിലൂടെ വനിതകൾക്കായി ഗ്രൂപ്പ് സംരംഭം ഒരുക്കി പള്ളം ബ്ലോക്ക്. ബ്ലോക്ക് പഞ്ചായത്തിന്റെ  2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറിച്ചി ഗവൺമെന്റ് ഹൈസ്‌കൂളിന് സമീപം വനിതകൾക്കായി നിർമ്മിച്ച കൈലാസം കോഫീ ഷോപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നു 4.27 ലക്ഷം രൂപ ചെലവഴിച്ചാണ് വനിതകൾക്കായി സംരംഭം ഒരുക്കിയത്. സംരംഭകത്വത്തിലേക്ക് കൂടുതൽ വനിതകളുടെ കടന്നുവരവും, വനിതകളുടെ സാമ്പത്തിക, സാമൂഹിക ഉന്നമനവും ലക്ഷ്യം വച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമ ടീച്ചർ, കെ പ്രീതകുമാരി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ഡി. സുഗതൻ, അഗസ്റ്റിൻ കെ. ജോർജ്, ബിജു തോമസ്, ജോയ് തോമസ്, സണ്ണി പാറപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

.

 

date