Skip to main content
വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ ജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിനഗരസഭാധ്യക്ഷ രാധികാ ശ്യാം പദ്ധതി ഉദ്ഘാടനം ചെയ്യു്ന്നു

വേമ്പനാട് കായലിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പുമായി സംയോജിച്ച് നടപ്പാക്കുന്ന മത്സ്യ വിഭവ പരിപാലന പദ്ധതിയായ ഓപ്പൺ വാട്ടർ റാഞ്ചിങ്  പ്രകാരം വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ ജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം. വൈക്കം വേമ്പനാട് കായലിൽ ജങ്കാർ ജെട്ടി കടവിൽ കരിമീൻ, പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നഗരസഭാധ്യക്ഷ രാധികാ ശ്യാം പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി.ടി സുഭാഷ് അധ്യക്ഷനായി.
 50,000 പൂമീൻ കുഞ്ഞുങ്ങളെയും, 25,000 കരിമീൻ കുഞ്ഞുങ്ങളെയുമാണ് വേമ്പനാട് കായലിൽ നിക്ഷേപിച്ചത്. പൊതു ജലാശയങ്ങളിലെ മത്സ്യ സംരക്ഷണത്തിനും മത്സ്യ ഉദ്പാദനം വർദ്ധിപ്പിക്കുന്നതിനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാദികൾക്കുമായാണ് സംസ്ഥാന സർക്കാർ ഓപ്പൺ വാട്ടർ റാഞ്ചിങ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.
നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു സജീവൻ, നഗരസഭാംഗങ്ങളായ ബിന്ദു ഷാജി, അശോകൻ വെള്ളാവേലിൽ, രാജശേഖരൻ നായർ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജാസ്മിൻ കെ. ജോസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. പ്രിയാ മോൾ, ഫിഷറീസ് വകുപ്പ് ജീവനക്കാരായ രശ്മി പി. രാജൻ, സീതാലക്ഷ്മി, ശ്യാമ ധരൻ, സിമി ഇബ്രാഹിം, ബീനാമോൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

date