Skip to main content

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്കായി സ്‌മൈല്‍ കേരള വായ്പാ പദ്ധതി 

 

കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ടവരുടെ 18-55 പ്രായപരിധിയിലുള്ള മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പ പദ്ധതി പ്രകാരം ആറ് ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെ വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നു. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് അഞ്ച് സെന്ററില്‍ കുറയാത്ത വസ്തുവിന്റെ അസല്‍ കരം അടച്ച രസീത് ജാമ്യമായി സ്വീകരിച്ചു വായ്പ നല്‍കും. ക്യത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും നല്‍കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kswdc.org വെബ്‌സൈറ്റിലോ 9496015011/ 9496015008 നമ്പരിലോ ബന്ധപ്പെടാം.

date