Skip to main content

കേരള സവാരി രജിസ്‌ട്രേഷന്‍ ക്യാമ്പ് തിങ്കളാഴ്ച്ച കലൂർ ബസ് സ്റ്റാൻഡിൽ

ചൊവാഴ്ച്ച പാലാരിവട്ടം - ഓട്ടോ ടാക്സി സ്റ്റാൻഡിൽ

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ/ടാക്‌സി സംരംഭമായ, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതും എറണാകുളത്ത് ഉടന്‍ ആരംഭിക്കാനിരിക്കുന്ന 'കേരള സവാരി'യുടെ ഡ്രൈവര്‍മാര്‍ക്കുള്ള തത്സമയ രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂണ്‍ 19-ന്  തിങ്കളാഴ്ച്ച കലൂര്‍-ബസ് സ്റ്റാൻഡിലും 20-ന് പാലാരിവട്ടം - ഓട്ടോ ടാക്സി സ്റ്റാന്‍ഡിലും സംഘടിപ്പിക്കും. സമയം രാവിലെ 10 മുതല്‍ 4 വരെ. ഈ ക്യാമ്പില്‍ എല്ലാ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും അവരുടെ ലൈസന്‍സ്, ആര്‍.സി എന്നിവയുമായി എത്തി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9072272208, 9188519857.

date