Skip to main content

റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി സിറ്റിംഗിൽ 192 അപേക്ഷകൾ പരിഗണിച്ചു

കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി സിറ്റിംഗിൽ എറണാകുളം, മൂവാറ്റുപുഴ ആർ.ടി.ഒ യിലുമായി 191അപേക്ഷകൾ പരിഗണിച്ചു  . ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്, എറണാകുളം  ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ ചുമതലയുള്ള റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുമായ ജി.അനന്തകൃഷ്ണൻ, മൂവാറ്റുപുഴ ആർ.ടി.ഒ പി.എം ഷബീർ എന്നിവരാണ് അപേക്ഷകൾ പരിഗണിച്ചത്.

   സ്വകാര്യ ബസ് റൂട്ടുകളുടെ പുതിയ വ്യതിയാനവും ,പുതിയ പെർമിറ്റ് അനുവദിക്കുന്നതിനും,പെർമിറ്റ് മാറ്റി നൽകുന്നതുമുൾപ്പടെയുള്ള അപേക്ഷകളാണ് പരിഗണിച്ചത്. എറണാകുളം ആർ.ടി.ഒയുടെ കീഴിൽ സ്വകാര്യ ബസുകളുടെ പെർമിറ്റ് വ്യതിയാനം  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 12 അപേക്ഷകളും മൂവാറ്റുപുഴ  ആർ.ടി.ഒയുടെ കീഴിൽ അഞ്ച് അപേക്ഷകളുമാണ് ലഭിച്ചത്. കൂടാതെ പെർമിറ്റ് മാറ്റി നൽകുന്നതിന് വേണ്ടി എറണാകുളം ആർ.ടി.ഒക്ക് 63 അപേക്ഷകളും. മൂവാറ്റുപുഴ ആർ.ടി.ഒയ്ക്ക് 22  അപേക്ഷകളും ലഭിച്ചു. പുതിയ പെർമിറ്റിനു വേണ്ടി രണ്ട് ആർ.ടി.ഒ ഓഫീസുകളിലുമായി 21 അപേക്ഷകളുമാണ് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി സിറ്റിംഗിൽ  ലഭിച്ചത്.

 നിയമം അനുസരിക്കാതെ വാഹനം ഓടിച്ചതിന് മൂന്ന് സ്വകാര്യ ബസുകൾക്കെതിരെയും അമിത നിരക്ക് ഈടാക്കിയതിന് ഒരു സ്വകാര്യ ബസിനെതിരെയും അപേക്ഷ സ്വീകരിച്ചിട്ടുണ്ട്.

date