Skip to main content

മാലിന്യം തള്ളൽ: ജില്ലയിൽ പരിശോധന ശക്തം

18 കേസുകൾ കൂടി  രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ  ശക്തമായ നടപടിയുമായി പോലീസ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി വെള്ളിയാഴ്ച്ച  (ജൂൺ 16)  18 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ മരട്, എളമക്കര, ചേരാനല്ലൂർ, പള്ളുരുത്തി, ഏലൂർ, ഫോർട്ട്‌ കൊച്ചി, കടവന്ത്ര, ഹിൽപാലസ്, കളമശ്ശേരി, കണ്ണമാലി, മട്ടാഞ്ചേരി, തോപ്പുംപ്പടി, ഇൻഫോപാർക്ക് സ്റ്റേഷനുകളിലായി 17 കേസുകളും റൂറൽ പോലീസ് പരിധിയിലെ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.

 ചമ്പക്കര മാർക്കറ്റിന് സമീപം റോഡരുകിൽ ലോറിയിൽ നിന്നും മലിനജലം ഒഴുക്കിയതിന് ആലപ്പുഴ അമ്പലപ്പുഴയിൽ കമ്പിവളപ്പ് വീട്ടിൽ റിയാസ് മോൻ(40)നെ പ്രതിയാക്കി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ഇടപ്പള്ളി മയിലാടത്ത് അമ്പലത്തിന് സമീപം  മാലിന്യം നിക്ഷേപിച്ചതിന്  കൊല്ലം കരുനാഗപ്പിള്ളി ജ്യോതിസ് ഇഞ്ചക്കോട്ട് വീട്ടിൽ വി.അഭിലാഷി(27)നെ പ്രതിയാക്കി എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചേരാനല്ലൂർ മഞ്ഞുമ്മൽ കവല ഭാഗത്ത്‌ പൊതുവിടത്ത് മാലിന്യം നിക്ഷേപിച്ചതിന് വരാപ്പുഴ വാധ്യാർപറമ്പിൽ വീട്ടിൽ വി.എം. മിഥുൻ(24)നെ പ്രതിയാക്കി ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പള്ളുരുത്തി എമിൽ മെഡിക്കൽസ്,കഫേ ജൂഗോസ് എന്നീ കടകൾക്ക് മുന്നിൽ മാലിന്യം നിക്ഷേപിച്ചതിന്  ഉടമകളെ പ്രതിയാക്കി പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കളമശ്ശേരി - കണ്ടെയ്നർ റോഡിനു സമീപം  ടിപ്പർ ലോറിയിൽ കൊണ്ടുവന്നു മാലിന്യം നിക്ഷേപിച്ചതിനു  ഏലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. 

ഫോർട്ട്‌ കൊച്ചി ടി.എം. മുഹമ്മദ്‌ റോഡിൽ ഷൈ ഫ്രൂട്സ് ആന്റ് വെജിറ്റബിൾസ് കടയുടെ സമീപം മാലിന്യം നിക്ഷേപിച്ചതിന് ഫോർട്ട്‌ കൊച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 പൊന്നുരുന്നിയിൽ   പൈതൃകം പ്രൊവിഷൻസ്  സ്റ്റോറിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് 
 കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 പൊന്നുരുന്നി   സുഭാഷ് ചന്ദ്രബോസ് റോഡിൽ ടി റോഡിൽ  പൈതൃകം പ്രൊവിഷൻസ്  സ്റ്റോറിന് മുൻവശം മാലിന്യ നിക്ഷേപിച്ചതിന് കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
  
 നടമ മിനിബൈപാസ് പഴയ ടോൾ ഗേറ്റിന് സമീപം  റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പാലക്കാട് കഞ്ചിക്കോട്  പെരുമാലടി കുളത്ത് രാധിക(39)യെ പ്രതിയാക്കി ഹിൽപ്പാലസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പത്തടിപ്പാലം ഹോട്ടൽ ഹൈവേ പാലസിന് സമീപം മാലിന്യം നിക്ഷേപിച്ചതിനു കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 സൗത്ത് ചെല്ലാനം ഭാഗത്ത്   പ്ലാസ്റ്റിക്ക് മാലിന്യംവലിച്ചറിഞ്ഞതിന് കോട്ടയം അർപ്പൂകര കുന്നുംപുറം വീട്ടിൽ എസ്. എ. ഷിഹാനി (42) നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 മട്ടാഞ്ചേരി  മൗലാന ആസാദ് റോഡിൽ കപ്പലണ്ടിമുക്കിൽ സിറ്റി സ്റ്റോർ  എന്ന കടയുടെ മുന്നിൽ മാലിന്യം നിക്ഷേപിച്ചതിനും, മട്ടാഞ്ചേരി എം. എസ്.എം ടെസ്റ്റെയിൽസ് എന്ന കടയ്ക്ക് സമീപം മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

 മട്ടാ‍ഞ്ചേരി  മങ്ങാട്ടുമുക്ക് ജംഗ്ഷനിൽ അമ്മു സ്റ്റോറിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി നന്ദനം വീട്ടിൽ വി. എം. ആദർശ് (43), മട്ടാ‍ഞ്ചേരി  കൂവപ്പാടം ജംഗ്ഷനിൽ ദേവി ടീ ഷോപ്പ് എന്ന കടയുടെ സമീപം മാലിന്യം നിക്ഷേപിച്ചതിന് കൊച്ചി അമരവതി വീട്ടിൽ എൽ. എസ്. സൂര്യ കൃഷ്ണ (43) എന്നിവരെ പ്രതിയാക്കി മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തോപ്പുംപടി  കൊച്ചുപളളി ജംഗ്ഷനിൽ അസ്സി ഫ്ലോർ മിൽസിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

കാക്കനാട്  നിലംപതിഞ്ഞമുകളിൽ റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിനു 
തൃശ്ശൂർ പുറനാട്ടുകാര അമൃത ഹൗസിൽ എസ്. ആനന്ദി(26)നെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

റൂറൽ പോലീസ് പരിധിയിലെ കുറുപ്പുംപടി സ്റ്റേഷനിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

date