Skip to main content

നുവാല്‍സില്‍ സിവില്‍ എന്‍ജിനീയര്‍

ദേശീയ നിയമ സര്‍വകലാശാലയായ കളമശ്ശേരി നുവാല്‍സില്‍ സിവില്‍ എഞ്ചിനീയറുടെയും ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിന്റെയും ഓരോ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീറിങ്ങില്‍ ബിരുദവും പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് സിവില്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട ചുരുങ്ങിയ യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദവും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ ആശയവിനിമയശേഷിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമപ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ നുവാല്‍സ് വെബ് സൈറ്റ്  (www.nuals.ac.in) റിക്രൂട്ട്‌മെന്റ് സെക്ഷന്‍ നോക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 30 .

date